കഴിഞ്ഞ 2 മാസമായി എൻ്റെ അക്കൗണ്ടിൽ ബാലൻസ് കാണിക്കുന്നില്ല😳 എന്താണ് കാര്യം .
ആരെങ്കിലും ഹാക്ക് ചെയ്ത് എല്ലാം അടിച്ച് മാറ്റിയോ😭 വരുന്ന പൈസയെല്ലാം അങ്ങോട്ടാണോ പോകുന്നെ ആകെ അങ്കലാപ്പലായി..
പറ്റുകടയിൽ പൈസാ കൊടുക്കണം.
കഴിഞ്ഞ മാസം ബാലൻസ് കാണിക്കാതിരുന്നത് ഒരു ലോൺ എടുത്തിരുന്നു. എല്ലാം പിടിച്ചതിൽ ഒരു ലോൺ പെൻ്റിങ് ഉണ്ടായിരുന്നു അതും കഴിഞ്ഞ് ഒന്നും ഉണ്ടാവില്ല എന്ന് തോന്നി. അതുകൊണ്ട് കാര്യമാക്കിയില്ല. ഈ മാസം അൽപം ബാക്കി കാണും എന്നും കരുതി.. എവിടെ അതുപോലെ തന്നെ പേടിയായി എവിടെയോ എന്തോ തകരാറ്. ഇന്ന് അവിടെ , നമ്മുടെ തിരുവല്ലയിൽ പോയി സെക്ഷനിൽ തിരക്കി.. അതും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് , ക്യു നിന്ന്, അകലം.പാലിച്ച് കാത്ത് നിന്ന് ഉള്ളിൽ കയറി സാനിടൈസർ ഉപയോഗിച്ച് കൈ കഴുകിത്തന്നെ. കാര്യം അവതരിപ്പിച്ചു. ബുക്ക് കാണിച്ചു. ഉടൻ തന്നെ കമ്പ്യൂട്ടറിൽ കാര്യങ്ങൾ തിരക്കി. ഒരു സ്മാർട്ട് ചെറുപ്പക്കാരൻ ആയിരുന്നു. എന്തോ ഒരു കൺഫ്യൂഷൻ പോലെ ഉടൻ തന്നെ അദ്ദേഹം വലത് വശത്ത് ഉണ്ടായിരുന്ന ഒരു മാഡത്തിനെ നോക്കി ചോദിച്ചു അക്കൗണ്ട് ഹോൾഡ് ആണ് റിലീസ് ചെയ്യട്ടെ എന്ന് കൂടുതൽ അടച്ചതായി കാണുന്നു. ബാലൻസ് 5000 ഉണ്ട് . ഓക്കെ മാഡത്തിന്റ് ഭാഗത്തുനിന്നും പച്ച ലൈറ്റ് കത്തി ഉടൻ തന്നെ പൂട്ടിയിട്ട എന്റ് അക്കൗണ്ട് തുറന്ന് വിട്ടു. ബാലൻസ് 5000 . 8500 വച്ച് ഈ മാസം പിടിച്ചത് 2 തവണ അടിപൊളി സർവ്വീസ് . പറയാൻ കാര്യം. ഫെബ്രുവരി പകുതി മുതൽ ഞാൻ 5 മാസത്തോളം ഒരു അപകടത്തെ തുടർന്ന് വീട്ടിൽ ആയിരുന്നു. ഇതേ സമയം കൊറോണ നമ്മുടെയെല്ലാം ജീവിതം താറുമാറാക്കി. ഇതേ സമയം അപകടം മൂലം ലീവിൽ ഇരുന്ന എനിക്ക് ശമ്പളം മുടങ്ങാതെ കിട്ടിയിരുന്നു. കൂടാതെ കൂട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു. ഇതൊന്നും തികയുമായിരുന്നില്ല സത്യം.എന്നിട്ടും സർക്കാർ പ്രഖ്യാപിച്ച മോറിട്ടോറിയം ആനുകൂല്യം ഞാൻ എടുത്തില്ല (എടുക്കണ്ടതായിരുന്നു😭) ലോൺ എന്തായാലും അടയ്ക്കണം എന്ന ചിന്ത അതായിരുന്നു കാരണം. ഇപ്പോൾ ഞാൻ കൂടുതൽ അടച്ചിരിക്കുന്നു ഇന്ന് അവിടെ നിന്നും കിട്ടിയ വിവരമാണ് ഇത്
SBI ഒരു ചോദ്യം ചോദിക്കട്ടെ എന്തിനാ യിരുന്നു എന്റ് അക്കൗണ്ട് ഹോൾഡ് ചെയ്തത്. ഇതിൽ മുടങ്ങിയത്. പല കാര്യങ്ങൾ ഉണ്ട് . കുട്ടികൾ ആവശ്യപ്പെട്ട പലതും കടം വാങ്ങി കൊടുത്തു , പല കാര്യങ്ങളം ഇപ്പോളും പെൻഡിങ്ങിൽ . ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഇന്ന് വീട്ടിലെ വൈ ഫൈ ചാർജ് ചെയ്തു കുട്ടികൾക്ക് പഠിക്കുന്നതിനായി , ഞാൻ ഇപ്പോ കോവി ഡ് ഡ്യൂട്ടി ആണ് ചങ്ങനാശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിൽ , 24 മണിക്കൂർ ഡ്യൂട്ടി പിന്നെ ഓഫും ഈ ഓഫ് സമയത്താണ് കുട്ടികൾ വാട്ട് സാപ്പും യു ട്യൂബും കണ്ട് നോട്ടുകൾ തയ്യാറാക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി അവർ തികച്ചും എന്റെ ഫോൺ ആണ് ഉപയോഗിച്ച് വരുന്നത് . കുറേ കഴിയുമ്പോൾ നെറ്റ് തീരും പിന്നെ അത് തുടരണമെങ്കിൽ രാത്രി 12 കഴിയണം. ഞാൻ കഴിഞ്ഞ തവണ ചാർജ്ജ് ചെയ്തത് ചേട്ടത്തിയോട് കടം വാങ്ങിയാണ്.
SBI ഒന്ന് മനസ്സിലാക്ക് ഈ കാലഘട്ടം കടന്ന് പോകുന്നത് എങ്ങനെയാണ് എന്നത് ഞാൻ പറയാതെ താങ്കൾക്ക് അറിയാമല്ലോ. ആരോഗ്യ പ്രവൃത്തകർക്കൊപ്പം തന്നെ ഈ പ്രതിസന്ധിയോട് പൊരുതുന്നതിൽ പ്രധാന പങ്ക് KSRTC എന്ന പ്രസ്ഥാനത്തിനും ഉണ്ട് . സർവ്വീസിനിടയിൽ കോവിസ് + ve ആയ ജീവനക്കാരും ഇതിൽ ഉണ്ട് , ആരോഗ്യ പ്രവൃത്തകർക്ക് KSRTCയുടെ സേവനം (ഡ്രൈവർമാർ ) ആവശ്യമായി വന്നപ്പോൾ ഭയമേതുമില്ലാതെ അവരോടൊപ്പം ചേർന്ന ജീവനക്കാർ ഇതിൽ ഉണ്ട് . അവരേയും മനസ്സിലാക്കണം. (ആരേയും വേർതിരിച്ചറിയാൻ SBI നിനക്ക് കഴിയില്ല)
തിരുവല്ല സ്റ്റാൻഡിൽ വന്നപ്പോൾ ഡ്രൈവർ ശ്യാംലാലും പറഞ്ഞു SBI ബാങ്കിലെ കുറ്റം - ഒരു ആശുപത്രി കാര്യത്തിന് ബാങ്കിൽ ഉണ്ടായിരുന്ന 2000 രൂപ എടുക്കാൻ കഴിയാതെ വന്നതും അവിടെ വന്ന് കാര്യം തിരക്കിയതും.. ഇതുപോലെ ഒരുപാട് ഉണ്ട്..
ഇത്രയും ചെയ്യൂ അകൗണ്ട് ഹോൾഡ്ചെയ്യുന്നത് കസ്റ്റമറെ വിശ്വാസമില്ലാ എന്നതുകൊണ്ടാണ്. ഹോൾഡ്ചെയ്യു ലോൺ ഡേറ്റ് കഴിഞ്ഞ് പൈസ എടുത്ത് കഴിഞ്ഞ് അത് റിലീസ് ചെയ്ത് കൂടെ🙏🙏🙏🙏🙏🙏
ഇത് മൂലം പുറത്ത് കസ്റ്റമറുടെ ഭാഗത്ത് നിന്നും സപ്പോർട്ട് ഉണ്ടാവില്ല. പകരം അസഭ്യം മാത്രം🙏🙏🙏 . എന്തായാലും ഞാൻ അതിനില്ല.
ലോൺ അക്കൗണ്ടിൽ ഇപ്പോഴും ബലൻസ് ഉണ്ടല്ലോ അല്ലേ SBI🙏🙏🙏
#SBI #State_Bank_of_India #thiruvalla