2025 മാർച്ച് 21, വെള്ളിയാഴ്‌ച

ഇന്ന് ഇങ്ങനെ... നാളെ എന്താകും..?

കുറെ നാളുകൾക്ക് മുമ്പ് ഏതാണ്ട് ഒരു മാസം മുമ്പ്.. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്ക് വരാൻ തയ്യാറെടുത്ത് നിൽക്കുന്ന സമയം , കറുത്ത എന്നെക്കാൾ ഉയരം കുറഞ്ഞ ഏന്നാൽ അഡ്വാനംകൊണ്ട് കരുത്തനായ ഒരു മധ്യവയസ്കൻ എൻ്റെ അരികിലേക്ക് വന്നു എന്നിട്ട് ചോദിച്ചു. 
സർ ഒരാൾക്ക് ഗൂഗിൾ പേ ചെയ്യാമോ , പൈസ ഞാൻ തരാം..
ഞാൻ ആദ്യം ഒന്ന് സംശയിച്ചു.. ചെയ്യണോ വേണ്ടയോ..
എൻ്റെ നിൽപ്പ് കണ്ടപ്പോൾ അദ്ദേഹം തുടർന്നു.. മകന് പനിയാണ് ആശുപത്രിയിൽ കൊണ്ട് പോകാൻ വേണ്ടിയാണ് . ഞാനവിടെ ചെല്ലുമ്പോൾ താമസിക്കും.. 
പകലത്തെ അധ്വാനം കൊണ്ട് തളർന്ന്, പകലിൻ്റെ വെയിലേറ്റു കറുത്ത് കരുവാളിച്ച മുഖത്ത് ഇത് പറയുമ്പോൾ സങ്കടം നിറയുന്നു ശബ്ദം താഴുന്നു.. 
അദ്ദേഹം തുടർന്നു.. 
കഴിഞ്ഞ ദിവസം കൊണ്ട് പോയതാണ് ശരിയായില്ല.. ഇപ്പൊ കൂടുതലാണ് എന്ന് പറഞ്ഞു വിളിച്ച്.. ഒന്ന് ചെയ്യാമോ..?
ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല..
നമ്പർ പറയൂ..
അദ്ദേഹം ഫോണിൽ നമ്പർ തിരയുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു.. 
ആരുടെ നമ്പരിൽ ആണ് പൈസ ഇടേണ്ടത്..
ഭാര്യയുടെ എന്ന് പറഞ്ഞു കൊണ്ട് നമ്പർ തിരച്ചിൽ തുടർന്നു..
ഞാൻ പറഞ്ഞു..
ഇങ്ങനെ തിരയേണ്ട കാര്യമുണ്ടോ.. കോണ്ടാക്റ്റ് ലിസ്റ്റിൽ പേരിൻ്റെ ആദ്യത്തെ ഒന്നോ രണ്ടോ ആദ്യത്തെ അക്ഷരങ്ങൾ ടൈപ്പ് ചെയ്താൽ പോരെ..
 ഞാൻ പറഞ്ഞു കഴിഞ്ഞ് രണ്ട് മൂന്ന് സെക്കൻ്റ് കഴിഞ്ഞപ്പോൾ നമ്പർ അദ്ദേഹത്തിൻ്റെ ശൈലി( കോൾ ലിസ്റ്റില് നിന്നും തിരഞ്ഞു പിടിച്ച്) യില് എടുത്ത് ..
ഇതാണ് നമ്പർ എന്ന് പറഞ്ഞു നമ്പർ പറഞ്ഞു ഞാൻ അതിലേക്ക് അദ്ദേഹം പറഞ്ഞ ചെറിയ തുക സെൻ്റ് ചെയ്തു.. 
 അദ്ദേഹം പൈസ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു 
വിളിച്ച് ചോദിക്കൂ.. കിട്ടിയൊന്ന്.. എന്നിട്ട് തന്നാ മതി.. 
അദ്ദേഹം വിളിച്ച് ചോദിച്ച് കിട്ടി എന്ന് മറുപടി വന്നപ്പോൾ ഞാൻ പൈസ വാങ്ങി.. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്ക് വന്ന നമ്മുടെ വണ്ടിയിൽ അദ്ദേഹം ഉണ്ടായിരുന്നു വരുന്ന വഴിയിൽ രാമങ്കരി എന്ന സ്ഥലത്താണ് വീട്.
    കുറച്ച് നാളുകൾക്ക് ശേഷം ഈ കഴിഞ്ഞ ദിവസവും അദ്ദേഹം ഇതേ ആവശ്യവുമായി എൻ്റെ അടുക്കൽ വന്നു.. 300 രൂപ ഞാൻ സെൻ്റ് ചെയ്തു കൊടുത്തു.. ഞാൻ ചോദിക്കുകയും ചെയ്തു.. 
 എന്ത് പറ്റി മോൻ്റെ പനി കുറഞ്ഞില്ലേ..

 കുറഞ്ഞു.. ഇന്നും പോകണം എന്ന് പറഞ്ഞിരുന്നു .
ശരി എന്ന് പറഞ്ഞു ഞാൻ ടോയ്‌ലറ്റിൽ പോയി വന്ന് വണ്ടിയുടെ അരികിൽ നോക്കുമ്പോൾ അദ്ദേഹം സീറ്റിൽ ഇരുന്നുകൊണ്ട് എന്നെ വിളിച്ച് പറഞ്ഞു.. സാറേ.. പൈസ ചിലപ്പോൾ തിരിച്ച് ഇടും.. 
ഞാൻ ചോദിച്ചു അതെന്താ , എന്ത് പറ്റി..
മോൻ 500 രൂപയാണ് ചോദിച്ചത് 300 ആയൊണ്ട് പറ്റില്ല എന്ന് പറഞ്ഞു , ചിലപ്പോ തിരിച്ച് ഇടും ഒന്ന് നോക്കണേ..
  ഞാൻ പറഞ്ഞു നോക്കാം.. കിട്ടിയാൽ ഉടനെ തന്നേക്കാം..
എന്തായാലും തിരിച്ച് ഇട്ടില്ല, വന്നില്ല..
  ഞാൻ ചിന്തിച്ചത് ഇപ്പോഴുള്ള നമ്മുടെ കുട്ടികളുടെ കാര്യമാണ്.. അവർ ആരെയും കുറിച്ച് ചിന്തിക്കുന്നില്ല, നമ്മുടെ വീട്, അവസ്ഥ, കഷ്ടപ്പാട്.. അച്ഛൻ അമ്മ.. അങ്ങനെ ഒന്നും.. 
  ഈ മനുഷ്യനെ കണ്ടപ്പോൾ എൻ്റെ അച്ഛനെ ( ഇപ്പോഴുള്ള എൻ്റെ ജീവിതത്തിൽ ഞാൻ ഒരു ദിവസം പല തവണ അച്ഛനെയും അമ്മയെയും ഓർക്കാറുണ്ട്, അതിനുള്ള സാഹചര്യങ്ങള് വന്ന് ചേരാറുമുണ്ട്, കാഴ്ചകൾ, അനുഭവങ്ങൾ) ഓർമ്മ വന്നു.. പറഞ്ഞു വന്നത്.. പഴയകാലത്തിൻ്റെ പതിന്മടങ്ങ് വേഗത്തിലെടുന്ന ഇന്നത്തെ ജീവിതത്തിൽ , മക്കളെ നിങ്ങളെ ചേർത്ത് പിടിക്കാൻ മാതാപിതാക്കൾ ഓടുന്ന ഓട്ടം മനസ്സിലാകമെങ്കിൽ , ഇതിലും വേഗത്തിലൂടുന്ന കാലത്ത് നിങ്ങളും വരും.. നിങ്ങളുടെ മക്കളുടെ ജീവിത ശൈലിയിൽ നിങ്ങളുടെ മാതാപിതാക്കളെ കണ്ണുനീർത്തുള്ളികൾക്ക് ഇടയിലൂടെ നിങ്ങള് ഓർക്കും.. ഓർത്തേ പറ്റൂ . കാരണം അത് അങ്ങനെയാണ്.. ഞാൻ എന്ത് നൽകുന്നോ അത് എനിക്ക് തിരികെ കിട്ടും, നല്ലതാണെങ്കിലും ചീത്ത ആണെങ്കിലും. മാതാപിതാക്കൾക്ക് ശാന്തിയും, സമാധാനവും,സന്തോഷവും നൽകാൻ ശ്രമിക്കൂ ,.. 🙏
    ചിത്രം ചുമ്മാ ഇട്ടതാ.. 🙏

2023 ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

ഏജൻസിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

     ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്

     കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതിന് നമ്മൾ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ചെയ്യാറുണ്ട്. എന്നാൽ എന്നാൽ സ്വന്തമായി ടിക്കറ്റ് റിസർവേഷൻ ചെയ്യാതെ  ചില പ്രൈവറ്റ് ഏജൻസിയിൽ പോയി പോയി ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട് ചിലർ. ദയവായി  ആരാണോ യാത്ര ചെയ്യുന്നത് അവരുടെ സ്വന്തം മൊബൈൽ നമ്പർ അവിടെ കൊടുക്കാൻ മറക്കരുത്  കാരണം. 
 
 റിസർവേഷൻ ചാർട്ട് എടുക്കുമ്പോൾ കണ്ടക്ടറുടെ നമ്പർ ബസ്സ് നമ്പർ സഹിതം തം ഒരു മെസ്സേജ് മെസ്സേജ് സെൻറ് ആകുന്നുണ്ട്. ഈ മെസ്സേജ് കസ്റ്റമർക്ക് ഉള്ളതാണ് . യാത്രക്കാർക്ക് കണ്ടക്ടറുമായി ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങൾ ഉണ്ടെങ്കിൽ എങ്കിൽ ബന്ധപ്പെടാൻ ഉള്ളതാണ് ഈ നമ്പർ. യാത്രക്കാരൻ  ബുക്ക് ചെയ്യുമ്പോൾ കൊടുക്കുന്ന നമ്പർ റിസർവേഷൻ ചാർട്ടിൽ രേഖപ്പെടുത്തിയിരിക്കും. നിർഭാഗ്യവശാൽ എന്തെങ്കിലും തരത്തിലുള്ള ഉള്ള സംഭവവികാസങ്ങൾ ഉണ്ടായാൽ. അത് യാത്രക്കാരനെ അറിയിക്കാനും. പറഞ്ഞിരിക്കുന്ന ബോർഡിങ് പോയന്റിൽ ഇല്ലായെങ്കിൽ ( കഴിവതും അതാത് ബോർഡിങ് പോയന്റിൽനിന്നും കയറാൻ ശ്രമിക്കുക) ബന്ധപ്പെടാൻ ഉള്ളതുമാണ് ചാർട്ടിലെ ഈ നമ്പർ. പ്രൈവറ്റ് ഏജൻസിയിൽ പോയി ബുക്ക് ചെയ്യുമ്പോൾ . പ്രൈവറ്റ് ഏജൻസികളുടെ നമ്പർ അവർ കൊടുത്താൽ ഒരു കാരണവശാലും യാത്രക്കാരുമായി ബന്ധപ്പെടാൻ  കഴിയില്ല.. എല്ലാവരും ഈ കാര്യം ശ്രദ്ധിക്കുക.. ശുഭയാത്ര
Online booking. Online.Keralartc.com

2020 നവംബർ 11, ബുധനാഴ്‌ച

മനസ്സാക്ഷി ഇല്ലെ നിനക്ക് ..

കഴിഞ്ഞ 2 മാസമായി എൻ്റെ അക്കൗണ്ടിൽ ബാലൻസ് കാണിക്കുന്നില്ല😳 എന്താണ് കാര്യം . 
ആരെങ്കിലും ഹാക്ക് ചെയ്ത് എല്ലാം അടിച്ച് മാറ്റിയോ😭 വരുന്ന പൈസയെല്ലാം അങ്ങോട്ടാണോ പോകുന്നെ ആകെ അങ്കലാപ്പലായി..
       പറ്റുകടയിൽ പൈസാ കൊടുക്കണം.
കഴിഞ്ഞ മാസം ബാലൻസ് കാണിക്കാതിരുന്നത് ഒരു ലോൺ എടുത്തിരുന്നു. എല്ലാം പിടിച്ചതിൽ ഒരു ലോൺ പെൻ്റിങ് ഉണ്ടായിരുന്നു അതും കഴിഞ്ഞ് ഒന്നും ഉണ്ടാവില്ല എന്ന് തോന്നി. അതുകൊണ്ട് കാര്യമാക്കിയില്ല. ഈ മാസം അൽപം ബാക്കി കാണും എന്നും കരുതി.. എവിടെ അതുപോലെ തന്നെ പേടിയായി എവിടെയോ എന്തോ തകരാറ്. ഇന്ന് അവിടെ , നമ്മുടെ തിരുവല്ലയിൽ പോയി സെക്ഷനിൽ തിരക്കി.. അതും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് , ക്യു നിന്ന്,  അകലം.പാലിച്ച് കാത്ത് നിന്ന് ഉള്ളിൽ കയറി സാനിടൈസർ ഉപയോഗിച്ച് കൈ കഴുകിത്തന്നെ. കാര്യം അവതരിപ്പിച്ചു. ബുക്ക് കാണിച്ചു. ഉടൻ തന്നെ കമ്പ്യൂട്ടറിൽ കാര്യങ്ങൾ തിരക്കി. ഒരു സ്മാർട്ട് ചെറുപ്പക്കാരൻ ആയിരുന്നു. എന്തോ ഒരു കൺഫ്യൂഷൻ പോലെ ഉടൻ തന്നെ അദ്ദേഹം വലത് വശത്ത് ഉണ്ടായിരുന്ന ഒരു മാഡത്തിനെ നോക്കി ചോദിച്ചു അക്കൗണ്ട് ഹോൾഡ് ആണ് റിലീസ് ചെയ്യട്ടെ എന്ന് കൂടുതൽ അടച്ചതായി കാണുന്നു. ബാലൻസ് 5000 ഉണ്ട് . ഓക്കെ മാഡത്തിന്റ് ഭാഗത്തുനിന്നും പച്ച ലൈറ്റ് കത്തി ഉടൻ തന്നെ പൂട്ടിയിട്ട എന്റ് അക്കൗണ്ട് തുറന്ന് വിട്ടു. ബാലൻസ് 5000 . 8500 വച്ച് ഈ മാസം പിടിച്ചത് 2 തവണ അടിപൊളി സർവ്വീസ് . പറയാൻ കാര്യം. ഫെബ്രുവരി പകുതി മുതൽ ഞാൻ 5 മാസത്തോളം ഒരു അപകടത്തെ തുടർന്ന് വീട്ടിൽ ആയിരുന്നു. ഇതേ സമയം കൊറോണ നമ്മുടെയെല്ലാം ജീവിതം താറുമാറാക്കി. ഇതേ സമയം അപകടം മൂലം ലീവിൽ ഇരുന്ന എനിക്ക് ശമ്പളം മുടങ്ങാതെ കിട്ടിയിരുന്നു. കൂടാതെ കൂട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു. ഇതൊന്നും തികയുമായിരുന്നില്ല സത്യം.എന്നിട്ടും സർക്കാർ പ്രഖ്യാപിച്ച മോറിട്ടോറിയം ആനുകൂല്യം ഞാൻ എടുത്തില്ല (എടുക്കണ്ടതായിരുന്നു😭) ലോൺ എന്തായാലും അടയ്ക്കണം എന്ന ചിന്ത അതായിരുന്നു കാരണം. ഇപ്പോൾ ഞാൻ കൂടുതൽ അടച്ചിരിക്കുന്നു ഇന്ന് അവിടെ നിന്നും കിട്ടിയ വിവരമാണ് ഇത്
          SBI ഒരു ചോദ്യം ചോദിക്കട്ടെ എന്തിനാ യിരുന്നു എന്റ് അക്കൗണ്ട് ഹോൾഡ് ചെയ്തത്. ഇതിൽ മുടങ്ങിയത്. പല കാര്യങ്ങൾ ഉണ്ട് . കുട്ടികൾ ആവശ്യപ്പെട്ട പലതും കടം വാങ്ങി കൊടുത്തു , പല കാര്യങ്ങളം ഇപ്പോളും പെൻഡിങ്ങിൽ . ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഇന്ന് വീട്ടിലെ വൈ ഫൈ ചാർജ് ചെയ്തു കുട്ടികൾക്ക് പഠിക്കുന്നതിനായി , ഞാൻ ഇപ്പോ കോവി ഡ് ഡ്യൂട്ടി ആണ് ചങ്ങനാശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിൽ , 24 മണിക്കൂർ ഡ്യൂട്ടി പിന്നെ ഓഫും ഈ ഓഫ് സമയത്താണ് കുട്ടികൾ വാട്ട് സാപ്പും യു ട്യൂബും കണ്ട് നോട്ടുകൾ തയ്യാറാക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി അവർ തികച്ചും എന്റെ ഫോൺ ആണ് ഉപയോഗിച്ച് വരുന്നത് . കുറേ കഴിയുമ്പോൾ നെറ്റ് തീരും പിന്നെ അത് തുടരണമെങ്കിൽ രാത്രി 12 കഴിയണം. ഞാൻ കഴിഞ്ഞ തവണ ചാർജ്ജ് ചെയ്തത് ചേട്ടത്തിയോട് കടം വാങ്ങിയാണ്. 
      SBI ഒന്ന് മനസ്സിലാക്ക് ഈ കാലഘട്ടം കടന്ന് പോകുന്നത് എങ്ങനെയാണ് എന്നത് ഞാൻ പറയാതെ താങ്കൾക്ക് അറിയാമല്ലോ. ആരോഗ്യ പ്രവൃത്തകർക്കൊപ്പം തന്നെ ഈ പ്രതിസന്ധിയോട് പൊരുതുന്നതിൽ പ്രധാന പങ്ക് KSRTC എന്ന പ്രസ്ഥാനത്തിനും ഉണ്ട് . സർവ്വീസിനിടയിൽ കോവിസ് + ve ആയ ജീവനക്കാരും ഇതിൽ ഉണ്ട് , ആരോഗ്യ പ്രവൃത്തകർക്ക് KSRTCയുടെ സേവനം (ഡ്രൈവർമാർ ) ആവശ്യമായി വന്നപ്പോൾ ഭയമേതുമില്ലാതെ അവരോടൊപ്പം ചേർന്ന ജീവനക്കാർ ഇതിൽ ഉണ്ട് . അവരേയും മനസ്സിലാക്കണം. (ആരേയും വേർതിരിച്ചറിയാൻ SBI നിനക്ക് കഴിയില്ല) 
     തിരുവല്ല സ്റ്റാൻഡിൽ വന്നപ്പോൾ ഡ്രൈവർ ശ്യാംലാലും പറഞ്ഞു SBI ബാങ്കിലെ കുറ്റം - ഒരു ആശുപത്രി കാര്യത്തിന് ബാങ്കിൽ ഉണ്ടായിരുന്ന 2000 രൂപ എടുക്കാൻ കഴിയാതെ വന്നതും അവിടെ വന്ന് കാര്യം തിരക്കിയതും.. ഇതുപോലെ ഒരുപാട് ഉണ്ട്.. 
     ഇത്രയും ചെയ്യൂ അകൗണ്ട് ഹോൾഡ്ചെയ്യുന്നത് കസ്റ്റമറെ വിശ്വാസമില്ലാ എന്നതുകൊണ്ടാണ്. ഹോൾഡ്ചെയ്യു ലോൺ ഡേറ്റ് കഴിഞ്ഞ് പൈസ എടുത്ത് കഴിഞ്ഞ് അത് റിലീസ് ചെയ്ത് കൂടെ🙏🙏🙏🙏🙏🙏 
      ഇത് മൂലം പുറത്ത്  കസ്റ്റമറുടെ ഭാഗത്ത് നിന്നും സപ്പോർട്ട് ഉണ്ടാവില്ല. പകരം അസഭ്യം മാത്രം🙏🙏🙏 . എന്തായാലും ഞാൻ അതിനില്ല. 
      ലോൺ അക്കൗണ്ടിൽ ഇപ്പോഴും ബലൻസ് ഉണ്ടല്ലോ അല്ലേ SBI🙏🙏🙏
#SBI #State_Bank_of_India #thiruvalla

2019 ഏപ്രിൽ 30, ചൊവ്വാഴ്ച

ഒരു ജനത നെഞ്ചിലേറ്റിയ സർവീസ്,RNA 70 Ordinary

          Hero of Thadiyur RNA 70

    Proud of my brother s 
To day you are our hero's
തിരുവല്ലയിലെ RNA 70 എന്ന എക്സട്രാ ഒർഡിനറി ഒരു നാട്ടുകാർ മുഴുവൻ നെഞ്ചിലേറ്റുന്നു...
അതിലെ ജീവനക്കരേ ആദരിക്കുന്നു. ഇങ്ങനേയും ഒരു നാട്‌ കെ എസ്സ്‌ ആർ ടീ സീ എന്നും വിമർശനങ്ങളാണു ഏറേയും ഏറ്റുവാങ്ങുന്നത്‌. എന്നാൽ അതല്ല മസ്സുണ്ടായാൽ ജെനങ്ങൾ നെഞ്ചിലേറ്റും എന്ന് തിരുവല്ലയിലെ RNA70 ലെ ജീവനക്കാർ തെളിയിച്ചു.
അവർ അതിനെ , ആ ബസ്സിനെ പൊന്നു പോലെ കൊണ്ടു നടക്കുന്നു ... ഇന്ന് ഒരു തവണയല്ല പലതവണ ഈ ആദരവ്‌ ഈ ജിവനക്കാർക്ക്‌ ആ നാട്ടുകാർ നൽകിയിട്ടുണ്ട്‌. ജീവനക്കാർ ആ റൂട്ടിലെ ജെങ്ങളെ അതുപോലെ സ്നേഹിക്കുന്നുമുണ്ട്‌ .
         എന്തായാലും ഇന്ന് ആൾക്കൂട്ടത്തിനു നടുവിൽ ആ ബസ്സ്‌ കിടക്കുന്നത്‌ കണ്ടപ്പോൾ , ആ തലെടുപ്പുകണ്ടപ്പോൾ കെ എസ്സ്‌ ആർ ടീ സീ എന്ന പ്രെസ്ഥാനത്തിന്റെ തലയെട്പ്പാണുകണ്ടത്‌ . ഭൂരുഭാഗം ആൾക്കരും വിമർശന മനോഭാവത്തോടെയും , വേറുപ്പോടെയും കാണുന്ന നമ്മുടെ പൊതുഗെതാത പ്രെസ്ഥാനത്തെ ഒരു നിമിഷമെങ്കിലും .. നെഞ്ചുവിരിച്ച്‌ , തലയുയർത്തി നിൽക്കാൻ കാരണക്കാരായ ആ ജീവനക്കാർക്ക്‌
div>     സുഷാന്ത്‌ ഹി
    രാജേഷ്‌ ആർ
    റ്റി ജി കെ ആനന്ദൻ
    പ്രിൻസ്‌ മാത്യൂ
   പ്രെശാന്ത്‌ ജി
    പ്രെസാദ്‌ കെ പി
    എന്നിവർക്ക്‌ എന്റ്‌ ഹൃദയം നിറഞ്ഞ അഭിനന്ദം... അഭിമാന നിമിഷം,...

2019 ഏപ്രിൽ 29, തിങ്കളാഴ്‌ച

മനസ്സിൽ വിഷമം ഉണ്ടെങ്കിൽ നീ കുട്ടേട്ടന്റ് കൂടെ ഒരു യാത്ര പോയിട്ട് വാ

      യാത്ര ഒരു ഒരു ഔഷധമാണ് 

        ഇത് അലൻ. അകാരണമായി ആയിഒരാഴ്ചയ്ക്ക് മുകളിലായി വല്ലാത്ത അത് മാനസിക വിഷമത്തിലായിരുന്നു അലൻ. ഇതു ശ്രദ്ധിച്ചിരുന്ന അലന്റ് അമ്മ  അലനോട് പറഞ്ഞു.. നീ ഒരു കാര്യം ചെയ്യ് കുട്ടേട്ടൻ കൂടെ ചുമ്മാ പാലക്കാട് വരെ ഒന്നു പോയി വാ അപ്പോൾ ഈ വിഷമം ഒക്കെ ഒന്ന് കുറയും...
അപ്പോൾ തന്നെ അലൻ എനിക്ക് മെസ്സേജ് അയച്ചു ചേട്ടാ നാളെ ഡ്യൂട്ടി ആണോ ഞാൻ പറഞ്ഞു അതെ അലൻ. ഞാനും വരട്ടെ പാലക്കാട് വരെ വരെ ഞാൻ പറഞ്ഞു അതിനെന്താ എന്താ നൂറുവട്ടം എൻറെ കൂടെ പോര്.. ഇന്നലെ അതായത് 28/4/2019 ഉച്ചയോടുകൂടി അലൻ വീട്ടിലെത്തി എത്തി ഞാൻ പ്രതീക്ഷിച്ചില്ല അലൻ വീട്ടിൽ എത്തുമെന്ന്  നേരെ ചങ്ങനാശ്ശേരിയിൽ വരും എന്നാണ് ഞാൻ കരുതിയത്. മുണ്ടക്കയത്ത് നിന്നും തൻറെ  ഡിയോ സ്കൂട്ടറിൽ വീട്ടിലെത്തി .. വീട്ടിലുണ്ടായിരുന്ന ഭക്ഷണം  ദോശ അതും കഴിച്ചു ഞങ്ങൾ സംസാരിച്ചു അലന്റ് വീട്ടിലെ കാര്യങ്ങൾ ഞാൻ തിരക്കി.. എല്ലാവരും സുഖമായിരിക്കുന്നു എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഇന്ന് എക്സ്പ്രസ് അല്ല  പകരം  ഡീലക്സ് ബസ് ആണ് ഇന്നുള്ളത്. അത് സാരമില്ല കുട്ടേട്ട... എനിക്ക് കുട്ടേട്ടൻ കൂടെ പാലക്കാട് വരെ ചുമ്മാ വരണം  മനസ്സ് ഒന്ന്  റിലാക്സ് ചെയ്യണം.. ഞാൻ കൗതുകത്തോടെ കുട്ടിത്തം മാറാത്ത ചിരിയുള്ള ആ മുഖത്തേക്ക് നോക്കി ഇരുന്നു അലൻ പറഞ്ഞു കുട്ടേട്ടൻ കണ്ണടച്ച് രണ്ടുകൈയും നീട്ടിക്കേ...
ഞാൻ അതുപോലെ ചെയ്തു എൻറെ കൈകളിലേക്ക് ഒരു ചെറിയ ബോക്സ് അലൻ വെച്ചു  ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ ഒരു ഫാൻസി  വാച്ച് അടക്കം ചെയ്ത  ഒരു കുഞ്ഞു ബോക്സ് എനിക്ക് അത്ഭുതം തോന്നി ഞാൻ ചോദിച്ചു ഇതെന്താ. കുട്ടേട്ടന് എൻറെ ഒരു സമ്മാനമാണ്... ഇതു കൊണ്ടുവന്നത് അത് ഇറ്റലിയിലുള്ള എൻറെ ഒരു  അങ്കിളാണ് .. അങ്കിളിന് കുട്ടേട്ടനെ അറിയാം അങ്കിൾ തന്നിട്ട് പറഞ്ഞു ഇത് കുട്ടേട്ടന് കൊടുക്കണമെന്ന് പറഞ്ഞു.. അങ്കിൾ ഒരു ഫാദർ ( പള്ളിയിലച്ചൻ)ആണ് . പിന്നെയും ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. ഉച്ച കഴിഞ്ഞ് ഞാനും അലനും ഒന്നും ചങ്ങനാശ്ശേരി ഡിപ്പോയിലേക്ക് തിരിച്ചു. അവിടെ നിന്നും പാലക്കാട്ടേക്ക്  ഡീലക്സ് ബസിൽ .. യാത്രയിലുടനീളം ഇരുന്നത് എൻറെ ഒപ്പം ബോണറ്റിന്റ് മുകളിൽ ആയിരുന്നു ... യാത്രയിലുടനീളം അലൻ സംസാരിക്കുന്നുണ്ടായിരുന്നു... പെരുമ്പാവൂർ എത്തിയപ്പോൾ  കൂട്ടുകാരോടൊപ്പം ഒപ്പം സെൽഫി എടുക്കാനും എല്ലാം മറന്ന് അലൻ ഒപ്പം കൂടി കൂടി
 വളരെ സന്തോഷത്തിലായിരുന്നു അലൻ.. എനിക്കും സന്തോഷം തോന്നുന്നു ഞാൻ കാരണം ഒരാൾ സന്തോഷിക്കുന്നു.. മറ്റൊന്നും എനിക്ക് മനസ്സിലായി യാത്രകൾ ഔഷധമാണ് മനസ്സിന് വിഷമിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ പുതിയ യാത്ര പോയാൽ മനസ്സ് നേരെയാകും വിഷമങ്ങൾ മാറും മനസ്സും മറ്റൊരു തലത്തിലേക്ക് അ ഉയരും... ഇനിയും യും വിഷമം തോന്നുമ്പോൾ പോൾ അലൻ വരിക ഞാനിവിടെ ഉണ്ടാകും

2019 ഏപ്രിൽ 28, ഞായറാഴ്‌ച

ആദിമ വാസികൾ ഞങ്ങൾക്ക് ഭക്ഷണം കൊണ്ടുവരാറുണ്ട്...

             ചാലക്കുടി മലക്കപ്പാറ


            ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മലക്കപ്പാറ എന്ന സ്ഥലത്തേക്കുള്ള സർവീസിനെ കുറിച്ച് ഡിപ്പോ ഡ്രൈവറായ ശ്രീ ബാബു സാർ ഇങ്ങനെ പറഞ്ഞു.
വളരെ എക്സ്പീരിയൻസ് ഡ്രൈവർ മാത്രമാണ് ഈ സർവീസിൽ നിയോഗിക്കുക. വളരെ റിസ്കി ആയിട്ടുള്ള വഴിയാണ് ഇത്. കൂടാതെ അതെ വന്യമൃഗങ്ങളുടെ ആഗമനവും പ്രതീക്ഷിക്കാം. മൺസൂൺ കാലാവസ്ഥയിൽ ഇതിൽ റൂട്ടിൽ മരങ്ങൾ വീഴുക പതിവാണ്. ചിലപ്പോൾ മണിക്കൂറുകളോളം ഓളം ഇളം കിടക്കേണ്ടി വരും വരും ചിലപ്പോൾ അതിനു മുകളിലായി ആയി ഒരു ദിവസം  ചിലപ്പോൾ കഴിച്ചു കൂട്ടേണ്ടി വരും. ഇങ്ങനെയുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയാവുന്നത് കൊണ്ട് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയശേഷമാണ് സർവീസിന് വരിക. വനപാലകർ ഫയർഫോഴ്സ് എന്നിവ ദൂര ആയതിനാൽ മരങ്ങൾ മുറിച്ചു മാറ്റുക അ വളരെ താമസം ഉള്ള കാര്യമാണ് ഈ സമയത്ത് കഴിക്കുന്നതിനുള്ള ഭക്ഷണവും വെള്ളവും അടുത്തുള്ള ആദിവാസി കോളനിയിൽ നിന്നും, അല്ലെങ്കിൽ അടുത്തുള്ള ഉള്ള ചെറിയ ജംഗ്ഷനിൽ ഉള്ള ആൾക്കാർ കൊണ്ടുവന്നു തരും. അത്രയ്ക്കും ജനപ്രിയമാണ് ആണ് ചാലക്കുടി മലക്കപ്പാറ എന്ന സർവീസ്... തീർച്ചയായും അത് അത്യാവശ്യ സർവീസ് തന്നെയാണ്.. 

2019 ഏപ്രിൽ 19, വെള്ളിയാഴ്‌ച

പൊന്നല്ലേ ഇവൻ

             Thiruvalla Bangalore

                  Super Deluxe air Bus
  
     ഏതാണ്ട് അഞ്ച് വർഷക്കാലം തിരുവല്ല ബാംഗ്ലൂർ സൂപ്പർ ഡീലക്സ് എയർബസിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.  രാവിലെ ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് ടെർമിനലിൽ ചെല്ലുന്നത് മുതൽ വൈകുന്നതുവരെ ആസ്വാദ്യകരമായിരുന്നു രാവിലെ ഭക്ഷണവും കഴിഞ്ഞ് ഉച്ചവരെ ഉറക്കവും അതിനുശേഷം സഹപ്രവർത്തകരോടൊപ്പം അൽപനേരം ഒരു കുടുംബം പോലെ. ശേഷം പോകാനുള്ള തയ്യാറെടുപ്പിലാ ബസ് വൃത്തിയായി കഴുകി കുളിച്ച് തിരികെ നാട്ടിലേക്ക് മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ തന്ന അഞ്ച് വർഷത്തെ സേവനം
div>

2019 മാർച്ച് 24, ഞായറാഴ്‌ച

ഡ്രൈവറോട് നന്ദി പറഞ്ഞിട്ടുണ്ടോ...

                       ഡ്രൈവർ

              സാമൂഹികജീവിയായ മനുഷ്യന് യാത്ര ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നുതന്നെയാണ്.
എന്നാൽ ഈ യാത്രയിലുടനീളം നമ്മളെ സഹായിക്കുന്ന ഡ്രൈവർ എന്ന ജീവിയെ കുറിച്ച് നമ്മളാരെങ്കിലും  ചിന്തിച്ചിട്ടുണ്ടോ. ഉണ്ട് പക്ഷേ അത് യാത്രചെയ്യുമ്പോൾ അല്ല നേരെമറിച്ച് ഒരു അപകടമുണ്ടായ ശേഷം ആ ഡ്രൈവർ ആരാണ് ആരുടെ ഭാഗത്താണ് തെറ്റ് ഈവക കാര്യങ്ങൾ വരുമ്പോൾ മാത്രമാണ് ഭൂരിഭാഗം ആൾക്കാരും ഡ്രൈവർ എന്ന ഭാഗത്തെ കുറിച്ച് ചിന്തിക്കുന്നത്. പറഞ്ഞുവരുന്നത് യാത്രയിലുടനീളം ഒരു അപകടം കൂടാതെ ഒരു പോറൽപോലുമേൽക്കാതെ ഏറെക്കുറെ നമ്മളെ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ആ ഡ്രൈവറോട് എത്ര യാത്രികർ ഒരു നന്ദി വാക്ക് പറയാറുണ്ട് ആരുമില്ല എന്നു പറയുന്നില്ല വളരെ ചുരുക്കം ചില ആൾക്കാർ മാത്രം അത് പറയാറുണ്ട് അത് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ് എങ്കിൽ കൂടി അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള കുതിപ്പിൽ ആ ഓർമ്മ ഉള്ളിൽ സൂക്ഷിക്കും. ചില ആൾക്കാർ ചിന്തിക്കും ഞങ്ങൾ പൈസ കൊടുത്തിട്ടാണ് യാത്ര ചെയ്യുന്നത് അപ്പോൾ എന്തിനാണ് ഒരു നന്ദിവാക്ക് പറ പറയുന്നത് എന്ന്. ഹോട്ടലിൽ നമ്മൾ ഭക്ഷണം കഴിക്കാൻ കയറിയാൽ ടിപ്പ് കൊടുക്കാറുണ്ട് അതും ഒരുതരത്തിൽ നന്ദി അല്ലേ?. നിസ്സാര സഹായങ്ങൾ ചെയ്യുന്ന നമ്മൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നന്ദിവാക്ക് പറയാറുണ്ട്.. വലുതായാലും പറയാറുണ്ട്.. എൻറെ ഒരേ ഒരു ചോദ്യം ഒരു ഡ്രൈവർ ഒരു നന്ദിവാക്കിന് അർഹനല്ലേ.. ഇതിന് ഉത്തരം പറയേണ്ടത് യാത്രചെയ്യുന്ന യാത്രികരാണ് അല്ലെങ്കിൽ അല്ലെന്നു പറയാൻ സ്വാതന്ത്ര്യമുണ്ട്.. ആണെങ്കിൽ ആണെന്ന് പറയാനും സ്വാതന്ത്ര്യമുണ്ട്.. വളയം തൊടുന്നതുമുതൽ ആ വളയത്തിൽ നിന്നും കൈ എടുക്കുന്നതുവരെ റോഡിൽ ഉണ്ടാകുന്ന എല്ലാത്തരം തടസ്സങ്ങളും തരണം ചെയ്ത് അതിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ഉള്ളിലൊതുക്കി യാത്രികരെ അവരുടെ ചിന്തകൾക്ക് അനുകൂലമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഡ്രൈവർക്ക് കൊടുക്കാവുന്ന ഒരു സന്തോഷമാണ് ഒരു നന്ദിവാക്ക് അല്ലെങ്കിൽ ഒരു പുഞ്ചിരി  അല്ലാതെ നന്ദി വാക്ക് കേൾക്കാനുള്ള കൊതി കൊണ്ടല്ല നിങ്ങളോടുള്ള സ്നേഹം അത് നിങ്ങൾ നന്ദി പറഞ്ഞില്ലെങ്കിലും പുഞ്ചിരിച്ചില്ല എങ്കിലും ഞങ്ങൾ ഡ്രൈവർമാരുടെ ഉള്ളിൽ ഉണ്ടാവും

2019 മാർച്ച് 11, തിങ്കളാഴ്‌ച

ക്ലച്ച്, ബ്രേക്ക്, ആക്സിലേറ്റർ എന്നിവ ഒരുപോലെ ഉപയോഗിക്കുന്ന വിധം

          വാഹനംകയറ്റത്ത് നിർത്തി                          എടുക്കുന്ന വിധം

    
ഇത് ഒരു ചോദ്യമാണ്..
ഉ:  ഉപയോഗിക്കുന്ന വാഹനവുമായി നല്ല ഇണക്കമുള്ള ഒരാൾക്ക് ഇത് ചെയ്യാം ഇത് ബാഡ് ഡ്രൈവിംഗ് അല്ല . ഇത് ഉപയോഗിക്കുന്നത് ലോഡ് വാഹങ്ങളിൽ കയറ്റത്ത് ആണ് . ഒരു കയറ്റത്ത് വാഹനം നിർത്തേണ്ടി വന്നാൽ അവിടെനിന്നും അല്പം പോലും പിന്നിലേക്ക് പോകാതെ മുന്നോട്ട് എടുക്കാനുപയോഗിക്കുന്ന ഒരു രീതിയാണിത്. നല്ല ഇണക്കമില്ലങ്കിൽ ഗുണത്തെക്കളുപരി ദോഷം ഉണ്ടായേക്കാം.. 
          രീതി : കയറ്റത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനം ( സ്റ്റർട്ടിംഗിൽ) ബ്രെക്കിൽ കാലമർത്തിയിരിക്കുന്നു . ക്ലെച്ചിൽ കാലമർത്തി ഗിയർ  ഇടുന്നു ( 1 st ) ശേഷം വലതു കാല്പത്തി ബ്രെക്കിൽ കൊള്ളിച്ചുകൊണ്ടു തന്നെ കാലിന്റെ പിൻഭാഗം ( ഉപ്പൂറ്റി) ആക്സിലേറ്ററിലേക്ക് മാറ്റുക . ശേഷം ഉപ്പുടികൊണ്ടു വളരെ പതിയെ ( പരിചയം ആയശേഷം ആവശ്യമാനുസരിച്ച് ) ആക്സിലേറ്റർ അമർത്തുക ശേഷം പതിയെ ക്ലെച്ചിൽ നിന്നും കാൽ അയയ്ക്കുക ( വളരെ പതിയെ . അതും പരിചയം ആയ ശേഷം ആവശ്യമനുസരിച്ച് കാലെടുക്കുന്ന വേഗത ക്രമീകരിക്കാം) എഞ്ചിനിലെ ശക്തി ഗിയർ ബോക്‌സിൽ എത്തുന്നത് അറിയുന്നത് എഞ്ചിനിലെ ശബ്ദവ്യത്യാസം കൊണ്ട് മനസ്സിലാക്കാം . ആ മാറ്റം വരുമ്പോൾ ആക്ടിലേറ്ററിൽ അല്പംകൂടെ അമർത്തുക.. ശേഷം ക്ലെച്ചിലെ മർദ്ദം അല്പം കുറയ്ക്കുക പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ വളരെ സൂക്ഷിക്കുക . നമ്മൾ വാഹനത്തിലെ ഭാരം പൂർണ്ണമായും എഞ്ചിന് നൽകുന്ന ഭാഗം. വളരെ പതിയെ ബ്രെക്കിൽ നിന്നും കാൽ മാറ്റുക കൂട്ടത്തിൽ തന്നെ ആക്സിലേറ്റർ അല്പംകൂടെ അമർത്തിക്കൊണ്ട് ക്ലെച് റിലീസ് ചെയ്യുക . അപ്പോൾ വാഹനം മുന്നിലേക്ക് നീങ്ങും.. ബ്രെക്കിൽ നിന്നും കാൽ പത്തി പൂർണ്ണമായും മാറ്റി ഒപ്പം തന്നെ ക്ലെച്ചിലെ കാലും പൂർണമായി മാറ്റുക.. വലതുകാൽ ഉപ്പൂറ്റി അയയ്ക്കാതെ തന്നെ പത്തിഭാഗം  ആക്സിലേറ്ററിലേക്ക് കൊണ്ട് വരിക.. മുന്നിലേക്ക് കുതിക്കുന്ന വാഹനത്തിന് പിന്നീട് ചെയ്യേണ്ടത് ഒരേ രീതിയിലുള്ള ആക്സിലറേഷൻ ആണ് അത് കയറ്റത്തിന്റെ ആനുപതികത അനുസരിച്ചു നൽകുക.. 
           സന്തോഷ് കുട്ടൻസ്

RPA 611 CHANGANACHERRY <> PONNAMALA

                    KSRTC service

        മലയോരമേഖലയിലെ തികച്ചും ഗ്രാമപ്രദേശമായ പൊന്നാമല എന്ന് സ്ഥലത്തേക്ക് ചങ്ങനാശ്ശേരിയിൽ നിന്നും ഒരു സർവീസ്
      ചങ്ങനാശ്ശേരിയിൽ നിന്നും ഉച്ചക്ക് ശേഷം 2 20 പുറപ്പെടും. punkunnam കാഞ്ഞിരപ്പള്ളി മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ കട്ടപ്പന പുളിയന്മല നെടുംകണ്ടം വഴി പൊന്നാമല. അവിടെ സ്റ്റേ ചെയ്ത ശേഷം രാവിലെ 7 20 ന് പുറപ്പെട്ട് തിരികെ ആ വഴിതന്നെ ചങ്ങനാശ്ശേരിയിൽ ഉച്ചയ്ക്ക് 1 15ന് എത്തിച്ചേരും...
         സഹ്യപർവ്വത നിരകളിൽ നട്ടുപിടിപ്പിച്ച തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഒരു യാത്ര അവർണ്ണനീയ അനുഭൂതി തരും. കൂടുതൽ വിശേഷങ്ങളുമായി വലിയ ഒരു ബ്ലോഗ് ഉടൻ

2019 മാർച്ച് 5, ചൊവ്വാഴ്ച

സ്നേഹത്തിൻറെ ആൾരൂപം ഈ ജവാൻ

               മറക്കില്ല ഈ സ്നേഹം


#Anavandi_2019_fans_meet_Kannur_paithalmala
     #Renjith_R_Nair
   കേരള ആർടിസി യുടെ ഫാൻസ് ഗ്രൂപ്പായ ആനവണ്ടി എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച 2019 ആനവണ്ടി മീറ്റ് കണ്ണൂർ പൈതൽമല എന്ന മീറ്റിൽ പങ്കെടുക്കണമെന്ന് അല്ലെങ്കിൽ പങ്കെടുക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല കാരണം സാമ്പത്തികഭദ്രത തകർന്നുതരിപ്പണമായി നിൽക്കുന്ന ഈ അവസ്ഥയിൽ എന്നോട് ചോദിച്ചവരോട് എല്ലാം ഞാൻ പറഞ്ഞത് ഞാൻ വരുന്ന കാര്യം സംശയമാണ് എന്നാണ് എന്നാൽ മുഖത്തോടുമുഖം ഇതുവരെ കാണാത്ത ഒരു പ്രിയസുഹൃത്ത് എന്നോട് പറഞ്ഞു സന്തോഷ് ഏട്ടാ സന്തോഷേട്ടൻ പൈതൽമലയ്ക്ക് വരും കൂടെ അപ്പൂസ് ഉണ്ടാവും.. നമ്മൾ മീറ്റിൽ പങ്കെടുക്കും. പത്തനംതിട്ടയിൽ താമസം സിആർപിഎഫ് ജവാൻ ആയ ശ്രീ രഞ്ജിത്ത് ആർ നായരുടെ തായിരുന്നു ഈ വാക്കുകൾ. എനിക്ക് അത്ഭുതമായിരുന്നു എന്ത് ഉപകാരം ചെയ്തിട്ടാണ് അല്ലെങ്കിൽ എന്ത് സഹായം ചെയ്തിട്ടാണ് രഞ്ജിത്ത് ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ കാര്യമെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല പക്ഷേ രഞ്ജിത്ത് എന്നോട് ഒരു കാര്യം സൂചിപ്പിച്ചു സന്തോഷ് ഏട്ടാ 2020 ൽ നടക്കുന്ന ആനവണ്ടി ഫാൻസ് മീറ്റ് എനിക്ക് എൻറെ കുഞ്ഞിന് സ്റ്റിയറിംഗ് പിടിപ്പിക്കുന്നത് സന്തോഷേട്ടൻ ആയിരിക്കണം
        ഈ വാക്കുകൾ കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ അത്ഭുതവും ആശ്ചര്യവും ആയിരുന്നു എനിക്ക്.... എനിക്ക് ചുറ്റുമുള്ള എൻറെ ലോകത്ത് സ്നേഹം മാത്രം കൈമുതലായുള്ള സുഹൃത്തുക്കളെ കാണുമ്പോൾ ഈ ലോകത്ത് ഇവർ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.... 
         മീറ്റിന് പോകുന്ന അന്ന് രാവിലെ മുതൽ മെസഞ്ചറിൽ ഫോണിലും ആയി എന്നെ കോൺടാക്ട് ചെയ്തിരുന്നു.. തുടക്കംമുതൽ ഒടുക്കംവരെ എൻറെയും എൻറെ മകന്റയും എല്ലാകാര്യങ്ങളും.. ഒരു കുറവുമില്ലാതെ ശ്രീ രഞ്ജിത്ത് ആർ നായർ നിറവേറ്റി.. നന്ദിയിൽ കൂടുതലായി എന്തെങ്കിലും ഉണ്ടോ അതാണ് ഈ വേളയിൽ എനിക്ക് പറയാനുള്ളത്... നന്ദി പറഞ്ഞാൽ അത് കുറഞ്ഞുപോകും.. ശ്രീ രഞ്ജിത്ത്.. ഒന്നു പറയുന്നു.. 2020 അന്ന് ആനവണ്ടി മീറ്റ് എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞാൽ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ എനിക്ക് സുബോധം ഉണ്ടെങ്കിൽ തീർച്ചയായും രഞ്ജിത്ത് ആർ നായരുടെ കുഞ്ഞിനെ ഞാൻ സ്റ്റിയറിംഗ് പിടിപ്പിക്കും... ഇതു വാക്ക്...
         സ്നേഹപൂർവ്വം സന്തോഷ്, അപ്പൂസ്...

കേരളത്തിൽ ഉഷ്ണ തരംഗം ജാഗ്രത

കേരളത്തിലെ കാലാവസ്ഥ വ്യതിയാനം

Dr. MU Bashir.K 
Heat wave alert for Kerala... 

കേരളത്തിന്‌ ഉഷ്ണതരംഗ ജാഗ്രതാ നിർദേശം..

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നത് പോലെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ന് രാവിലെ മാർച്ച്‌ 4, 5 തീയതികളിൽ കോഴിക്കോട് ജില്ലയിൽ ഉഷ്‌ണ തരംഗ സാധ്യത പ്രവചിച്ചിരിക്കുകയാണ്. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലെ ജനങ്ങൾ ഈ സാഹചര്യത്തെ ഗൗരവമായി കാണേണ്ടതുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികൾ ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തന്നെ നിർദേശിക്കുകയും തൊഴിൽ സമയം പുനഃക്രമീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സംസ്ഥാന സർക്കാർ ഇതിനോടകം തന്നെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾക്കായുള്ള നിർദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് മുഴുവൻ ആളുകളുടെയും സഹകരണം നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്.

താപതരംഗത്തെ (ഉഷ്ണതരംഗം) ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.

അപകടകരമായ ഈ ദിവസങ്ങളിൽ സൂര്യാഘാതമേൽക്കാനും അത് മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവാനും സാധ്യതയുണ്ട്.

ആരോഗ്യ പ്രശ്നങ്ങളും സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും...

സൂര്യാഘാത ലക്ഷണങ്ങൾ.. 

Heat cramps 

-ബോധക്ഷയം
-വീക്കം
-ശരീരോഷ്മാവ് വർധിക്കുക

Sun stroke 

-104°F ൽ കൂടുതൽ ശരീരോഷ്മാവ് ഉയരുക. 
-ചർമ്മം വരണ്ടു പോവുക.
-ശ്വസന തടസ്സം
-മാനസിക പിരിമുറുക്കം
-തലവേദന, മസിൽ പിടുത്തം
-കൃഷ്ണമണി വികസിക്കുക
-ക്ഷീണം
-ചുഴലിരോഗ ലക്ഷണങ്ങൾ, ബോധക്ഷയം

Heat exhaustion 

-ക്ഷീണം, തളർച്ച, മസിൽ പിടുത്തം, ബോധക്ഷയം 
-ഓക്കാനം, ഛർദി
-നാഡി മിടിപ്പിലെ വ്യതിയാനം
-അസാധാരണമായ വിയർപ്പ് 
-മന്ദത
-മൂത്രം കടുത്ത മഞ്ഞ നിറമാവുക
-വയറിളക്കം 

Heat stroke 

-കൂടിയ നാഡി മിടിപ്പ്
-ശ്വസിക്കാൻ പ്രയാസം
-വിയർപ്പിന്റെ അഭാവം 
-ചർമ്മം ചുവന്നു തടിക്കുക
-പൊള്ളലേൽക്കുക
-മാനസിക പിരിമുറുക്കം

ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ എത്തി വേണ്ട ചികിത്സ തേടേണ്ടതാണ്.

കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പർക്കം പുലർത്തുന്ന കർഷക തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ട്രാഫിക് പോലീസ്, ഹോം ഗാർഡ്, വഴിയോര കച്ചവടക്കാർ, വിദ്യാർഥികൾ, കായിക താരങ്ങൾ, പരിശീലകർ, അഥിതി തൊഴിലാളികൾ (ഇതര സംസ്ഥാന തൊഴിലാളികൾ), കുട്ടികൾ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ഇതിനോടകം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തൊഴിലാളികളും തൊഴിൽദാതാക്കളും കൃത്യമായി നിർദേശങ്ങൾ പാലിച്ചു കൊണ്ട് സഹകരിക്കണം.

പ്രതിരോധ 

-കടുത്ത ചൂടിനോട് ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക. പകൽ 11 മണി മുതൽ 3 മണി വരെ പരമാവധി സൂര്യ രശ്‌മികളുമായുള്ള നേരിട്ടുള്ള samparkkam
-ശുദ്ധജലം ധാരാളമായി കുടിക്കുക. ദാഹം തോന്നാതെ തന്നെ ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ട് നിര്ജ്ജലീകരണത്തെ തടയുക. യാത്രകളിൽ ഒരു കുപ്പി വെള്ളം എപ്പോഴും കയ്യിൽ കരുതുക. ദ്രവരൂപത്തിലുള്ള ആഹാര പദാർത്ഥങ്ങൾ കഴിക്കുക.
-നനച്ച തുണി പിഴിഞ്ഞ് ശരീരം തുടയ്ക്കുക.
-ശരീരം പൂർണ്ണമായി കാര്യക്ഷമമല്ലെങ്കിൽ ശാരീരികാദ്ധ്വാനമുള്ള പ്രവൃത്തികൾ ഒഴിവാക്കുക.
-പുറം ജോലികളിൽ ഏർപ്പെടുമ്പോൾ ധാരാളം വെള്ളം കുടിക്കുകയും ഇടക്കിടക്ക് വിശ്രമിക്കുകയും ചെയ്യുക.
-കഫീൻ, മദ്യം തുടങ്ങിയ നിര്ജ്ജലീകരണത്തിന് കാരണമാകുന്ന വസ്തുക്കൾ ഒഴിവാക്കുക.
-കട്ടി കുറഞ്ഞതും ഇളം നിരത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.
-സൂര്യ രശ്‌മികളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കായി കുട, സൺഗ്ലാസ്സുകൾ/കൂളിംഗ് ഗ്ലാസ്സുകൾ എന്നിവയൊക്കെ ഉപയോഗിക്കാം.
-വീട്ടിൽ വായു സഞ്ചാരം കൂടുന്നതിന് ജനാലകൾ തുറന്നിടുകയും ഫാൻ ഉപയോഗിക്കുകയും ചെയ്യാം.
-പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
-അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വൈദ്യ സഹായം തേടുക.
-വളർത്തു മൃഗങ്ങൾക്ക് ധാരാളം വെള്ളം കൊടുക്കുകയും അവയെ തണലിൽ മേയ്ക്കാനും  താമസിപ്പിക്കാനും ശ്രദ്ധിക്കുക.

ഇനി നമ്മുടെ ചുറ്റുപാടിൽ ഏതെങ്കിലും ആളുകൾക്ക് സൂര്യാഘാതം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽപെട്ടാൽ 

-രോഗിയെ തറയിലോ, കട്ടിലിലോ കിടത്തുക.
-ചൂട് കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക, വീശിക്കൊടുക്കുക.
-കാലുകൾ ഉയർത്തി വെക്കുക.
-വെള്ളത്തിൽ നനച്ച തുണി ദേഹത്തിടുക.
-വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നൽകുക.
-വേഗം വൈദ്യ സഹായം ലഭ്യമാക്കുക.

അഥിതി തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികളിലേക്ക് മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും എത്തുന്നുവെന്ന് ഉറപ്പാക്കണം. പരമാവധി ആളുകളിലേക്ക് വിഷയത്തിന്റെ ഗൗരവം എത്തിക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു...

https://www.facebook.com/Dr.Mubashir.K/

2019 ഫെബ്രുവരി 26, ചൊവ്വാഴ്ച

Letter

        BSFജവാൻ ആയ എൻറെ കൂട്ടുകാരന്ഞാനെഴുതിയ എഴുത്ത്

                                                  dd/mm/yyyy
                                                     മാടപ്പള്ളി

           എത്രയും സ്നേഹം നിറഞ്ഞ പ്രിയ കൂട്ടുകാരൻ സതീശൻ അറിയുവാൻ. ഇവിടെ എല്ലാവർക്കും സുഖം. നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഇപ്പോൾ അവിടെ കാലാവസ്ഥ എങ്ങനെ ഉണ്ട് തണുപ്പാണോ.. തണുപ്പാണെങ്കിലും ചൂട് ആണെങ്കിലും നമുക്കെന്ത്.. അല്ലേ..
              സത്യത്തിൽ എന്നെപ്പോലുള്ള ഇന്ത്യൻ ജനത ഉറങ്ങുന്നത് നിന്നെപ്പോലുള്ള ആൾക്കാർ ഇന്ത്യ എന്ന ഈ മഹാരാജ്യത്ത് കാവൽ നിൽക്കുന്നത് കൊണ്ടല്ലേ...
               ഓർക്കുമ്പോൾ അപമാനഭാരംകൊണ്ട് തലകുനിക്കുന്നു. അത് മറ്റൊന്നുമല്ല ജീവൻ പണയപ്പെടുത്തി നിങ്ങളെപ്പോലുള്ള ആൾക്കാർ കാവൽ നിൽക്കുന്ന ഈ മഹാരാജ്യത്ത് , ശത്രുക്കളെ ഒരു അണുവിടപോലും ഉള്ളിലേക്ക് കടത്തി വിടാതെ നെഞ്ചുറപ്പോടെ നെഞ്ചുവിരിച്ച് കാവൽ നിൽക്കുന്ന ഈ രാജ്യത്ത് ചില കിരാത നടപടികൾ നടക്കുന്നു എന്ന് ഓർക്കുമ്പോൾ ലജ്ജകൊണ്ട് തലകുനിക്കുന്നു...
                   ഇപ്പോഴും അടിമത്തം വിട്ടുമാറാത്ത ചില നാടുകൾ, അവിടെ മരിച്ചുവീഴുന്ന അധസ്ഥിത വർഗ്ഗം, മാനഭംഗപ്പെടുത്തി കൊല്ലുന്ന മേലാള വിഭാഗം , കൂടാതെ പരസ്പരം വെട്ടിമരിയ്ക്കുന്ന യുവതലമുറ രാഷ്ട്രീയ വൈരമാണ് കാരണം... സത്യത്തിൽ നിങ്ങളൊന്നു വഴിമാറിയാൽ തീരാവുന്ന ഈ രാജ്യത്തെ അന്തരീക്ഷം, മനസ്സിലാക്കാതെ പോകുന്ന ജനവിഭാഗം എനിക്ക് അപമാനമാണ്...
              എൻറെ കൂട്ടുകാരൻ ഈ രാജ്യത്തിന് കാവൽക്കാരൻ എന്നുപറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. നിനക്ക് എൻറെ കരുത്താർന്ന സല്യൂട്ട്
            സമയം കിട്ടുമ്പോൾ മറുപടി എഴുതി അയയ്ക്കാൻ മറക്കരുത് സ്നേഹപൂർവ്വം
                സന്തോഷ്.. 

                 വർഷങ്ങൾക്കുമുമ്പ് ഞാൻ എൻറെ സുഹൃത്തായ സതീശൻ സിബി ക്ക്..
എഴുതിയ തപാൽ ഏതാണ്ട് ഇങ്ങനെയായിരുന്നു.. സതീശൻ ഇന്നും BSF  ജോലി ചെയ്യുന്നു... 
             ആവർത്തിക്കുന്നു സല്യൂട്ട് സഹോദരാ