കേരളത്തിലെ കാലാവസ്ഥ വ്യതിയാനം
Dr. MU Bashir.K
Heat wave alert for Kerala...
കേരളത്തിന് ഉഷ്ണതരംഗ ജാഗ്രതാ നിർദേശം..
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നത് പോലെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ന് രാവിലെ മാർച്ച് 4, 5 തീയതികളിൽ കോഴിക്കോട് ജില്ലയിൽ ഉഷ്‌ണ തരംഗ സാധ്യത പ്രവചിച്ചിരിക്കുകയാണ്. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലെ ജനങ്ങൾ ഈ സാഹചര്യത്തെ ഗൗരവമായി കാണേണ്ടതുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികൾ ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തന്നെ നിർദേശിക്കുകയും തൊഴിൽ സമയം പുനഃക്രമീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സംസ്ഥാന സർക്കാർ ഇതിനോടകം തന്നെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾക്കായുള്ള നിർദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് മുഴുവൻ ആളുകളുടെയും സഹകരണം നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്.
താപതരംഗത്തെ (ഉഷ്ണതരംഗം) ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.
അപകടകരമായ ഈ ദിവസങ്ങളിൽ സൂര്യാഘാതമേൽക്കാനും അത് മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവാനും സാധ്യതയുണ്ട്.
ആരോഗ്യ പ്രശ്നങ്ങളും സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും...
സൂര്യാഘാത ലക്ഷണങ്ങൾ..
Heat cramps
-ബോധക്ഷയം
-വീക്കം
-ശരീരോഷ്മാവ് വർധിക്കുക
Sun stroke
-104°F ൽ കൂടുതൽ ശരീരോഷ്മാവ് ഉയരുക.
-ചർമ്മം വരണ്ടു പോവുക.
-ശ്വസന തടസ്സം
-മാനസിക പിരിമുറുക്കം
-തലവേദന, മസിൽ പിടുത്തം
-കൃഷ്ണമണി വികസിക്കുക
-ക്ഷീണം
-ചുഴലിരോഗ ലക്ഷണങ്ങൾ, ബോധക്ഷയം
Heat exhaustion
-ക്ഷീണം, തളർച്ച, മസിൽ പിടുത്തം, ബോധക്ഷയം
-ഓക്കാനം, ഛർദി
-നാഡി മിടിപ്പിലെ വ്യതിയാനം
-അസാധാരണമായ വിയർപ്പ്
-മന്ദത
-മൂത്രം കടുത്ത മഞ്ഞ നിറമാവുക
-വയറിളക്കം
Heat stroke
-കൂടിയ നാഡി മിടിപ്പ്
-ശ്വസിക്കാൻ പ്രയാസം
-വിയർപ്പിന്റെ അഭാവം
-ചർമ്മം ചുവന്നു തടിക്കുക
-പൊള്ളലേൽക്കുക
-മാനസിക പിരിമുറുക്കം
ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ എത്തി വേണ്ട ചികിത്സ തേടേണ്ടതാണ്.
കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പർക്കം പുലർത്തുന്ന കർഷക തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ട്രാഫിക് പോലീസ്, ഹോം ഗാർഡ്, വഴിയോര കച്ചവടക്കാർ, വിദ്യാർഥികൾ, കായിക താരങ്ങൾ, പരിശീലകർ, അഥിതി തൊഴിലാളികൾ (ഇതര സംസ്ഥാന തൊഴിലാളികൾ), കുട്ടികൾ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ഇതിനോടകം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തൊഴിലാളികളും തൊഴിൽദാതാക്കളും കൃത്യമായി നിർദേശങ്ങൾ പാലിച്ചു കൊണ്ട് സഹകരിക്കണം.
പ്രതിരോധ
-കടുത്ത ചൂടിനോട് ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക. പകൽ 11 മണി മുതൽ 3 മണി വരെ പരമാവധി സൂര്യ രശ്‌മികളുമായുള്ള നേരിട്ടുള്ള samparkkam
-ശുദ്ധജലം ധാരാളമായി കുടിക്കുക. ദാഹം തോന്നാതെ തന്നെ ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ട് നിര്ജ്ജലീകരണത്തെ തടയുക. യാത്രകളിൽ ഒരു കുപ്പി വെള്ളം എപ്പോഴും കയ്യിൽ കരുതുക. ദ്രവരൂപത്തിലുള്ള ആഹാര പദാർത്ഥങ്ങൾ കഴിക്കുക.
-നനച്ച തുണി പിഴിഞ്ഞ് ശരീരം തുടയ്ക്കുക.
-ശരീരം പൂർണ്ണമായി കാര്യക്ഷമമല്ലെങ്കിൽ ശാരീരികാദ്ധ്വാനമുള്ള പ്രവൃത്തികൾ ഒഴിവാക്കുക.
-പുറം ജോലികളിൽ ഏർപ്പെടുമ്പോൾ ധാരാളം വെള്ളം കുടിക്കുകയും ഇടക്കിടക്ക് വിശ്രമിക്കുകയും ചെയ്യുക.
-കഫീൻ, മദ്യം തുടങ്ങിയ നിര്ജ്ജലീകരണത്തിന് കാരണമാകുന്ന വസ്തുക്കൾ ഒഴിവാക്കുക.
-കട്ടി കുറഞ്ഞതും ഇളം നിരത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.
-സൂര്യ രശ്‌മികളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കായി കുട, സൺഗ്ലാസ്സുകൾ/കൂളിംഗ് ഗ്ലാസ്സുകൾ എന്നിവയൊക്കെ ഉപയോഗിക്കാം.
-വീട്ടിൽ വായു സഞ്ചാരം കൂടുന്നതിന് ജനാലകൾ തുറന്നിടുകയും ഫാൻ ഉപയോഗിക്കുകയും ചെയ്യാം.
-പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
-അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വൈദ്യ സഹായം തേടുക.
-വളർത്തു മൃഗങ്ങൾക്ക് ധാരാളം വെള്ളം കൊടുക്കുകയും അവയെ തണലിൽ മേയ്ക്കാനും താമസിപ്പിക്കാനും ശ്രദ്ധിക്കുക.
ഇനി നമ്മുടെ ചുറ്റുപാടിൽ ഏതെങ്കിലും ആളുകൾക്ക് സൂര്യാഘാതം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽപെട്ടാൽ
-രോഗിയെ തറയിലോ, കട്ടിലിലോ കിടത്തുക.
-ചൂട് കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക, വീശിക്കൊടുക്കുക.
-കാലുകൾ ഉയർത്തി വെക്കുക.
-വെള്ളത്തിൽ നനച്ച തുണി ദേഹത്തിടുക.
-വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നൽകുക.
-വേഗം വൈദ്യ സഹായം ലഭ്യമാക്കുക.
അഥിതി തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികളിലേക്ക് മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും എത്തുന്നുവെന്ന് ഉറപ്പാക്കണം. പരമാവധി ആളുകളിലേക്ക് വിഷയത്തിന്റെ ഗൗരവം എത്തിക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു...
https://www.facebook.com/Dr.Mubashir.K/



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ