2019 മാർച്ച് 24, ഞായറാഴ്‌ച

ഡ്രൈവറോട് നന്ദി പറഞ്ഞിട്ടുണ്ടോ...

                       ഡ്രൈവർ

              സാമൂഹികജീവിയായ മനുഷ്യന് യാത്ര ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നുതന്നെയാണ്.
എന്നാൽ ഈ യാത്രയിലുടനീളം നമ്മളെ സഹായിക്കുന്ന ഡ്രൈവർ എന്ന ജീവിയെ കുറിച്ച് നമ്മളാരെങ്കിലും  ചിന്തിച്ചിട്ടുണ്ടോ. ഉണ്ട് പക്ഷേ അത് യാത്രചെയ്യുമ്പോൾ അല്ല നേരെമറിച്ച് ഒരു അപകടമുണ്ടായ ശേഷം ആ ഡ്രൈവർ ആരാണ് ആരുടെ ഭാഗത്താണ് തെറ്റ് ഈവക കാര്യങ്ങൾ വരുമ്പോൾ മാത്രമാണ് ഭൂരിഭാഗം ആൾക്കാരും ഡ്രൈവർ എന്ന ഭാഗത്തെ കുറിച്ച് ചിന്തിക്കുന്നത്. പറഞ്ഞുവരുന്നത് യാത്രയിലുടനീളം ഒരു അപകടം കൂടാതെ ഒരു പോറൽപോലുമേൽക്കാതെ ഏറെക്കുറെ നമ്മളെ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ആ ഡ്രൈവറോട് എത്ര യാത്രികർ ഒരു നന്ദി വാക്ക് പറയാറുണ്ട് ആരുമില്ല എന്നു പറയുന്നില്ല വളരെ ചുരുക്കം ചില ആൾക്കാർ മാത്രം അത് പറയാറുണ്ട് അത് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ് എങ്കിൽ കൂടി അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള കുതിപ്പിൽ ആ ഓർമ്മ ഉള്ളിൽ സൂക്ഷിക്കും. ചില ആൾക്കാർ ചിന്തിക്കും ഞങ്ങൾ പൈസ കൊടുത്തിട്ടാണ് യാത്ര ചെയ്യുന്നത് അപ്പോൾ എന്തിനാണ് ഒരു നന്ദിവാക്ക് പറ പറയുന്നത് എന്ന്. ഹോട്ടലിൽ നമ്മൾ ഭക്ഷണം കഴിക്കാൻ കയറിയാൽ ടിപ്പ് കൊടുക്കാറുണ്ട് അതും ഒരുതരത്തിൽ നന്ദി അല്ലേ?. നിസ്സാര സഹായങ്ങൾ ചെയ്യുന്ന നമ്മൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നന്ദിവാക്ക് പറയാറുണ്ട്.. വലുതായാലും പറയാറുണ്ട്.. എൻറെ ഒരേ ഒരു ചോദ്യം ഒരു ഡ്രൈവർ ഒരു നന്ദിവാക്കിന് അർഹനല്ലേ.. ഇതിന് ഉത്തരം പറയേണ്ടത് യാത്രചെയ്യുന്ന യാത്രികരാണ് അല്ലെങ്കിൽ അല്ലെന്നു പറയാൻ സ്വാതന്ത്ര്യമുണ്ട്.. ആണെങ്കിൽ ആണെന്ന് പറയാനും സ്വാതന്ത്ര്യമുണ്ട്.. വളയം തൊടുന്നതുമുതൽ ആ വളയത്തിൽ നിന്നും കൈ എടുക്കുന്നതുവരെ റോഡിൽ ഉണ്ടാകുന്ന എല്ലാത്തരം തടസ്സങ്ങളും തരണം ചെയ്ത് അതിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ഉള്ളിലൊതുക്കി യാത്രികരെ അവരുടെ ചിന്തകൾക്ക് അനുകൂലമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഡ്രൈവർക്ക് കൊടുക്കാവുന്ന ഒരു സന്തോഷമാണ് ഒരു നന്ദിവാക്ക് അല്ലെങ്കിൽ ഒരു പുഞ്ചിരി  അല്ലാതെ നന്ദി വാക്ക് കേൾക്കാനുള്ള കൊതി കൊണ്ടല്ല നിങ്ങളോടുള്ള സ്നേഹം അത് നിങ്ങൾ നന്ദി പറഞ്ഞില്ലെങ്കിലും പുഞ്ചിരിച്ചില്ല എങ്കിലും ഞങ്ങൾ ഡ്രൈവർമാരുടെ ഉള്ളിൽ ഉണ്ടാവും

2019 മാർച്ച് 11, തിങ്കളാഴ്‌ച

ക്ലച്ച്, ബ്രേക്ക്, ആക്സിലേറ്റർ എന്നിവ ഒരുപോലെ ഉപയോഗിക്കുന്ന വിധം

          വാഹനംകയറ്റത്ത് നിർത്തി                          എടുക്കുന്ന വിധം

    
ഇത് ഒരു ചോദ്യമാണ്..
ഉ:  ഉപയോഗിക്കുന്ന വാഹനവുമായി നല്ല ഇണക്കമുള്ള ഒരാൾക്ക് ഇത് ചെയ്യാം ഇത് ബാഡ് ഡ്രൈവിംഗ് അല്ല . ഇത് ഉപയോഗിക്കുന്നത് ലോഡ് വാഹങ്ങളിൽ കയറ്റത്ത് ആണ് . ഒരു കയറ്റത്ത് വാഹനം നിർത്തേണ്ടി വന്നാൽ അവിടെനിന്നും അല്പം പോലും പിന്നിലേക്ക് പോകാതെ മുന്നോട്ട് എടുക്കാനുപയോഗിക്കുന്ന ഒരു രീതിയാണിത്. നല്ല ഇണക്കമില്ലങ്കിൽ ഗുണത്തെക്കളുപരി ദോഷം ഉണ്ടായേക്കാം.. 
          രീതി : കയറ്റത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനം ( സ്റ്റർട്ടിംഗിൽ) ബ്രെക്കിൽ കാലമർത്തിയിരിക്കുന്നു . ക്ലെച്ചിൽ കാലമർത്തി ഗിയർ  ഇടുന്നു ( 1 st ) ശേഷം വലതു കാല്പത്തി ബ്രെക്കിൽ കൊള്ളിച്ചുകൊണ്ടു തന്നെ കാലിന്റെ പിൻഭാഗം ( ഉപ്പൂറ്റി) ആക്സിലേറ്ററിലേക്ക് മാറ്റുക . ശേഷം ഉപ്പുടികൊണ്ടു വളരെ പതിയെ ( പരിചയം ആയശേഷം ആവശ്യമാനുസരിച്ച് ) ആക്സിലേറ്റർ അമർത്തുക ശേഷം പതിയെ ക്ലെച്ചിൽ നിന്നും കാൽ അയയ്ക്കുക ( വളരെ പതിയെ . അതും പരിചയം ആയ ശേഷം ആവശ്യമനുസരിച്ച് കാലെടുക്കുന്ന വേഗത ക്രമീകരിക്കാം) എഞ്ചിനിലെ ശക്തി ഗിയർ ബോക്‌സിൽ എത്തുന്നത് അറിയുന്നത് എഞ്ചിനിലെ ശബ്ദവ്യത്യാസം കൊണ്ട് മനസ്സിലാക്കാം . ആ മാറ്റം വരുമ്പോൾ ആക്ടിലേറ്ററിൽ അല്പംകൂടെ അമർത്തുക.. ശേഷം ക്ലെച്ചിലെ മർദ്ദം അല്പം കുറയ്ക്കുക പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ വളരെ സൂക്ഷിക്കുക . നമ്മൾ വാഹനത്തിലെ ഭാരം പൂർണ്ണമായും എഞ്ചിന് നൽകുന്ന ഭാഗം. വളരെ പതിയെ ബ്രെക്കിൽ നിന്നും കാൽ മാറ്റുക കൂട്ടത്തിൽ തന്നെ ആക്സിലേറ്റർ അല്പംകൂടെ അമർത്തിക്കൊണ്ട് ക്ലെച് റിലീസ് ചെയ്യുക . അപ്പോൾ വാഹനം മുന്നിലേക്ക് നീങ്ങും.. ബ്രെക്കിൽ നിന്നും കാൽ പത്തി പൂർണ്ണമായും മാറ്റി ഒപ്പം തന്നെ ക്ലെച്ചിലെ കാലും പൂർണമായി മാറ്റുക.. വലതുകാൽ ഉപ്പൂറ്റി അയയ്ക്കാതെ തന്നെ പത്തിഭാഗം  ആക്സിലേറ്ററിലേക്ക് കൊണ്ട് വരിക.. മുന്നിലേക്ക് കുതിക്കുന്ന വാഹനത്തിന് പിന്നീട് ചെയ്യേണ്ടത് ഒരേ രീതിയിലുള്ള ആക്സിലറേഷൻ ആണ് അത് കയറ്റത്തിന്റെ ആനുപതികത അനുസരിച്ചു നൽകുക.. 
           സന്തോഷ് കുട്ടൻസ്

RPA 611 CHANGANACHERRY <> PONNAMALA

                    KSRTC service

        മലയോരമേഖലയിലെ തികച്ചും ഗ്രാമപ്രദേശമായ പൊന്നാമല എന്ന് സ്ഥലത്തേക്ക് ചങ്ങനാശ്ശേരിയിൽ നിന്നും ഒരു സർവീസ്
      ചങ്ങനാശ്ശേരിയിൽ നിന്നും ഉച്ചക്ക് ശേഷം 2 20 പുറപ്പെടും. punkunnam കാഞ്ഞിരപ്പള്ളി മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ കട്ടപ്പന പുളിയന്മല നെടുംകണ്ടം വഴി പൊന്നാമല. അവിടെ സ്റ്റേ ചെയ്ത ശേഷം രാവിലെ 7 20 ന് പുറപ്പെട്ട് തിരികെ ആ വഴിതന്നെ ചങ്ങനാശ്ശേരിയിൽ ഉച്ചയ്ക്ക് 1 15ന് എത്തിച്ചേരും...
         സഹ്യപർവ്വത നിരകളിൽ നട്ടുപിടിപ്പിച്ച തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഒരു യാത്ര അവർണ്ണനീയ അനുഭൂതി തരും. കൂടുതൽ വിശേഷങ്ങളുമായി വലിയ ഒരു ബ്ലോഗ് ഉടൻ

2019 മാർച്ച് 5, ചൊവ്വാഴ്ച

സ്നേഹത്തിൻറെ ആൾരൂപം ഈ ജവാൻ

               മറക്കില്ല ഈ സ്നേഹം


#Anavandi_2019_fans_meet_Kannur_paithalmala
     #Renjith_R_Nair
   കേരള ആർടിസി യുടെ ഫാൻസ് ഗ്രൂപ്പായ ആനവണ്ടി എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച 2019 ആനവണ്ടി മീറ്റ് കണ്ണൂർ പൈതൽമല എന്ന മീറ്റിൽ പങ്കെടുക്കണമെന്ന് അല്ലെങ്കിൽ പങ്കെടുക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല കാരണം സാമ്പത്തികഭദ്രത തകർന്നുതരിപ്പണമായി നിൽക്കുന്ന ഈ അവസ്ഥയിൽ എന്നോട് ചോദിച്ചവരോട് എല്ലാം ഞാൻ പറഞ്ഞത് ഞാൻ വരുന്ന കാര്യം സംശയമാണ് എന്നാണ് എന്നാൽ മുഖത്തോടുമുഖം ഇതുവരെ കാണാത്ത ഒരു പ്രിയസുഹൃത്ത് എന്നോട് പറഞ്ഞു സന്തോഷ് ഏട്ടാ സന്തോഷേട്ടൻ പൈതൽമലയ്ക്ക് വരും കൂടെ അപ്പൂസ് ഉണ്ടാവും.. നമ്മൾ മീറ്റിൽ പങ്കെടുക്കും. പത്തനംതിട്ടയിൽ താമസം സിആർപിഎഫ് ജവാൻ ആയ ശ്രീ രഞ്ജിത്ത് ആർ നായരുടെ തായിരുന്നു ഈ വാക്കുകൾ. എനിക്ക് അത്ഭുതമായിരുന്നു എന്ത് ഉപകാരം ചെയ്തിട്ടാണ് അല്ലെങ്കിൽ എന്ത് സഹായം ചെയ്തിട്ടാണ് രഞ്ജിത്ത് ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ കാര്യമെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല പക്ഷേ രഞ്ജിത്ത് എന്നോട് ഒരു കാര്യം സൂചിപ്പിച്ചു സന്തോഷ് ഏട്ടാ 2020 ൽ നടക്കുന്ന ആനവണ്ടി ഫാൻസ് മീറ്റ് എനിക്ക് എൻറെ കുഞ്ഞിന് സ്റ്റിയറിംഗ് പിടിപ്പിക്കുന്നത് സന്തോഷേട്ടൻ ആയിരിക്കണം
        ഈ വാക്കുകൾ കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ അത്ഭുതവും ആശ്ചര്യവും ആയിരുന്നു എനിക്ക്.... എനിക്ക് ചുറ്റുമുള്ള എൻറെ ലോകത്ത് സ്നേഹം മാത്രം കൈമുതലായുള്ള സുഹൃത്തുക്കളെ കാണുമ്പോൾ ഈ ലോകത്ത് ഇവർ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.... 
         മീറ്റിന് പോകുന്ന അന്ന് രാവിലെ മുതൽ മെസഞ്ചറിൽ ഫോണിലും ആയി എന്നെ കോൺടാക്ട് ചെയ്തിരുന്നു.. തുടക്കംമുതൽ ഒടുക്കംവരെ എൻറെയും എൻറെ മകന്റയും എല്ലാകാര്യങ്ങളും.. ഒരു കുറവുമില്ലാതെ ശ്രീ രഞ്ജിത്ത് ആർ നായർ നിറവേറ്റി.. നന്ദിയിൽ കൂടുതലായി എന്തെങ്കിലും ഉണ്ടോ അതാണ് ഈ വേളയിൽ എനിക്ക് പറയാനുള്ളത്... നന്ദി പറഞ്ഞാൽ അത് കുറഞ്ഞുപോകും.. ശ്രീ രഞ്ജിത്ത്.. ഒന്നു പറയുന്നു.. 2020 അന്ന് ആനവണ്ടി മീറ്റ് എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞാൽ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ എനിക്ക് സുബോധം ഉണ്ടെങ്കിൽ തീർച്ചയായും രഞ്ജിത്ത് ആർ നായരുടെ കുഞ്ഞിനെ ഞാൻ സ്റ്റിയറിംഗ് പിടിപ്പിക്കും... ഇതു വാക്ക്...
         സ്നേഹപൂർവ്വം സന്തോഷ്, അപ്പൂസ്...

കേരളത്തിൽ ഉഷ്ണ തരംഗം ജാഗ്രത

കേരളത്തിലെ കാലാവസ്ഥ വ്യതിയാനം

Dr. MU Bashir.K 
Heat wave alert for Kerala... 

കേരളത്തിന്‌ ഉഷ്ണതരംഗ ജാഗ്രതാ നിർദേശം..

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നത് പോലെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ന് രാവിലെ മാർച്ച്‌ 4, 5 തീയതികളിൽ കോഴിക്കോട് ജില്ലയിൽ ഉഷ്‌ണ തരംഗ സാധ്യത പ്രവചിച്ചിരിക്കുകയാണ്. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലെ ജനങ്ങൾ ഈ സാഹചര്യത്തെ ഗൗരവമായി കാണേണ്ടതുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികൾ ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തന്നെ നിർദേശിക്കുകയും തൊഴിൽ സമയം പുനഃക്രമീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സംസ്ഥാന സർക്കാർ ഇതിനോടകം തന്നെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾക്കായുള്ള നിർദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് മുഴുവൻ ആളുകളുടെയും സഹകരണം നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്.

താപതരംഗത്തെ (ഉഷ്ണതരംഗം) ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.

അപകടകരമായ ഈ ദിവസങ്ങളിൽ സൂര്യാഘാതമേൽക്കാനും അത് മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവാനും സാധ്യതയുണ്ട്.

ആരോഗ്യ പ്രശ്നങ്ങളും സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും...

സൂര്യാഘാത ലക്ഷണങ്ങൾ.. 

Heat cramps 

-ബോധക്ഷയം
-വീക്കം
-ശരീരോഷ്മാവ് വർധിക്കുക

Sun stroke 

-104°F ൽ കൂടുതൽ ശരീരോഷ്മാവ് ഉയരുക. 
-ചർമ്മം വരണ്ടു പോവുക.
-ശ്വസന തടസ്സം
-മാനസിക പിരിമുറുക്കം
-തലവേദന, മസിൽ പിടുത്തം
-കൃഷ്ണമണി വികസിക്കുക
-ക്ഷീണം
-ചുഴലിരോഗ ലക്ഷണങ്ങൾ, ബോധക്ഷയം

Heat exhaustion 

-ക്ഷീണം, തളർച്ച, മസിൽ പിടുത്തം, ബോധക്ഷയം 
-ഓക്കാനം, ഛർദി
-നാഡി മിടിപ്പിലെ വ്യതിയാനം
-അസാധാരണമായ വിയർപ്പ് 
-മന്ദത
-മൂത്രം കടുത്ത മഞ്ഞ നിറമാവുക
-വയറിളക്കം 

Heat stroke 

-കൂടിയ നാഡി മിടിപ്പ്
-ശ്വസിക്കാൻ പ്രയാസം
-വിയർപ്പിന്റെ അഭാവം 
-ചർമ്മം ചുവന്നു തടിക്കുക
-പൊള്ളലേൽക്കുക
-മാനസിക പിരിമുറുക്കം

ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ എത്തി വേണ്ട ചികിത്സ തേടേണ്ടതാണ്.

കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പർക്കം പുലർത്തുന്ന കർഷക തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ട്രാഫിക് പോലീസ്, ഹോം ഗാർഡ്, വഴിയോര കച്ചവടക്കാർ, വിദ്യാർഥികൾ, കായിക താരങ്ങൾ, പരിശീലകർ, അഥിതി തൊഴിലാളികൾ (ഇതര സംസ്ഥാന തൊഴിലാളികൾ), കുട്ടികൾ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ഇതിനോടകം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തൊഴിലാളികളും തൊഴിൽദാതാക്കളും കൃത്യമായി നിർദേശങ്ങൾ പാലിച്ചു കൊണ്ട് സഹകരിക്കണം.

പ്രതിരോധ 

-കടുത്ത ചൂടിനോട് ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക. പകൽ 11 മണി മുതൽ 3 മണി വരെ പരമാവധി സൂര്യ രശ്‌മികളുമായുള്ള നേരിട്ടുള്ള samparkkam
-ശുദ്ധജലം ധാരാളമായി കുടിക്കുക. ദാഹം തോന്നാതെ തന്നെ ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ട് നിര്ജ്ജലീകരണത്തെ തടയുക. യാത്രകളിൽ ഒരു കുപ്പി വെള്ളം എപ്പോഴും കയ്യിൽ കരുതുക. ദ്രവരൂപത്തിലുള്ള ആഹാര പദാർത്ഥങ്ങൾ കഴിക്കുക.
-നനച്ച തുണി പിഴിഞ്ഞ് ശരീരം തുടയ്ക്കുക.
-ശരീരം പൂർണ്ണമായി കാര്യക്ഷമമല്ലെങ്കിൽ ശാരീരികാദ്ധ്വാനമുള്ള പ്രവൃത്തികൾ ഒഴിവാക്കുക.
-പുറം ജോലികളിൽ ഏർപ്പെടുമ്പോൾ ധാരാളം വെള്ളം കുടിക്കുകയും ഇടക്കിടക്ക് വിശ്രമിക്കുകയും ചെയ്യുക.
-കഫീൻ, മദ്യം തുടങ്ങിയ നിര്ജ്ജലീകരണത്തിന് കാരണമാകുന്ന വസ്തുക്കൾ ഒഴിവാക്കുക.
-കട്ടി കുറഞ്ഞതും ഇളം നിരത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.
-സൂര്യ രശ്‌മികളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കായി കുട, സൺഗ്ലാസ്സുകൾ/കൂളിംഗ് ഗ്ലാസ്സുകൾ എന്നിവയൊക്കെ ഉപയോഗിക്കാം.
-വീട്ടിൽ വായു സഞ്ചാരം കൂടുന്നതിന് ജനാലകൾ തുറന്നിടുകയും ഫാൻ ഉപയോഗിക്കുകയും ചെയ്യാം.
-പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
-അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വൈദ്യ സഹായം തേടുക.
-വളർത്തു മൃഗങ്ങൾക്ക് ധാരാളം വെള്ളം കൊടുക്കുകയും അവയെ തണലിൽ മേയ്ക്കാനും  താമസിപ്പിക്കാനും ശ്രദ്ധിക്കുക.

ഇനി നമ്മുടെ ചുറ്റുപാടിൽ ഏതെങ്കിലും ആളുകൾക്ക് സൂര്യാഘാതം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽപെട്ടാൽ 

-രോഗിയെ തറയിലോ, കട്ടിലിലോ കിടത്തുക.
-ചൂട് കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക, വീശിക്കൊടുക്കുക.
-കാലുകൾ ഉയർത്തി വെക്കുക.
-വെള്ളത്തിൽ നനച്ച തുണി ദേഹത്തിടുക.
-വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നൽകുക.
-വേഗം വൈദ്യ സഹായം ലഭ്യമാക്കുക.

അഥിതി തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികളിലേക്ക് മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും എത്തുന്നുവെന്ന് ഉറപ്പാക്കണം. പരമാവധി ആളുകളിലേക്ക് വിഷയത്തിന്റെ ഗൗരവം എത്തിക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു...

https://www.facebook.com/Dr.Mubashir.K/